കുന്നന്താനം : ത്രിതല പഞ്ചായത്ത് സംവിധാനം ശക്തിപ്പെടുത്തുമെന്ന് വർഗീസ് മാമ്മൻ എംഎൽഎ. കുന്നന്താനം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായ യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാന്താനം ലാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണമല ,റെജി തോമസ്, കുഞ്ഞുകോശി പോൾ, ലാലു തോമസ്, കോശി പി. സക്കറിയ, ആർ.ജയകുമാർ, എബി മേക്കരിങ്ങാട്ട്, ബിജു ടി ജോർജ്, ജോൺസൺ കുര്യൻ, സുരേഷ് ബാബു പാലാഴി, ജ്ഞാനമണി മോഹനൻ, സി.പി. ഓമനകുമാരി എന്നിവർ പ്രസംഗിച്ചു.